crochet ചെയ്യാൻ ആവശ്യമായ സാധനങ്ങളെ നമ്മുക്ക് പരിചയപ്പെടാം . ആദ്യമായി വേണ്ടത് നൂലും , സൂചിയുമാണ് . നൂല് പല തരത്തിലുണ്ട് . കോട്ടൺ , അക്രിലിക് , റിയൽ വൂൾ അങ്ങനെ മാർക്കറ്റിൽ പല വിധ നൂലുകളും ലഭ്യമാണ്. ഒരു തുടക്കക്കാർ എന്ന നിലയിൽ ഉള്ളവർ അക്രിലിക് ഉപയോഗിക്കുന്നതാണ് നല്ലത് . അതിനു വില കുറവാണ് , പിന്നെ എളുപ്പത്തിൽ ചെയ്യാനും പറ്റും . പിന്നെ നമ്മുക്ക് വേണ്ടത് സൂചി ആണ് .എനിക്ക് അലൂമിനിയം സൂചി ആണ് നല്ലതായി തോന്നിയത് . പല ബ്രാൻഡുകളുടെയും സൂചികൾ ലഭ്യമാണ് . മൂന്നാമതായി വേണ്ടത് പേപ്പർ പിന് ആണ് . അത് നമ്മുക്ക് തൈക്കുമ്പോൾ അടയാളമിടാൻ ആവശ്യമുണ്ട് . തലയിൽ കുത്തുന്ന slide ഉണ്ടെകിലും കുഴപ്പമില്ല. പിന്നെ വേണ്ടത് tapestery സൂചി ആണ് . അവയുടെ കണ്ണ് വലുതായിരിക്കും , കൂടാതെ സൂചിയുടെ അറ്റം വലഞ്ഞത് ആയതു കൊണ്ട് നൂലിന് കേടു വരാതെ തൈക്കാൻ പറ്റും . പിന്നെ നൂല് മുറിക്കാൻ കത്രിക കൂടി ഉണ്ടെകിൽ crochet തയ്യ്ക്കാൻ നമ്മൾ റെഡി ആണ്. പിന്നെ നല്ല ക്ഷമയും സമയവും കൂടി വേണം. അപ്പൊ തുടങ്ങിയാലോ .....
Things needed for Crochet (●'◡'●)
crochet ചെയ്യാൻ ആവശ്യമായ സാധനങ്ങളെ നമ്മുക്ക് ഇന്ന് പരിചയപ്പെടാം .